TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE : PTI

TMJ Daily

ജര്‍മ്മനിയില്‍ ജൂതവിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

29 Nov 2023   |   1 min Read
TMJ News Desk

ക്ടോബറില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതോടെ ജര്‍മ്മനിയില്‍ ജൂതര്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂതര്‍ക്കെതിരായ ആക്രമണങ്ങളിലും നടപടികളിലും വര്‍ധനവുണ്ടായെന്ന് ദ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്‌സ് ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ആന്റിസെമിറ്റിസത്തെ (ആര്‍ഐഎഎസ്) ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം തെറ്റായ വാര്‍ത്തകള്‍

ജര്‍മ്മനിയില്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ റിപ്പോര്‍ട്ടുചെയ്തിരിക്കുന്ന ജൂതര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ മുന്‍വര്‍ഷത്തെക്കാള്‍ 320 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ജൂതവിരുദ്ധ സമ്മേളനങ്ങളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. ആയിരത്തോളം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിദിനം 29 അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതായി ആര്‍ഐഎഎസ് പറയുന്നു. ജൂതവിരുദ്ധ ചുവരെഴുത്തുകള്‍, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള  ആക്രമണങ്ങള്‍, വ്യക്തികളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്ത 994 കേസുകളില്‍ മൂന്ന് ഗുരുതര അക്രമം, 29 ആക്രമണങ്ങള്‍, സ്വത്തുക്കള്‍ നശിപ്പിക്കാനുള്ള 72 ശ്രമങ്ങള്‍, 32 ഭീഷണി, അപകടം ഉണ്ടാക്കുന്ന 845 കേസുകളും ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കുനേരെയും ആക്രമണങ്ങള്‍ നടക്കുന്നതായി  ജൂയിഷ് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് ഹന്ന വെയിലര്‍ പറഞ്ഞു. ആക്രമണങ്ങളുടെ കണക്കുകള്‍ ഒരു മുന്നറിയിപ്പാണ്, എന്നാല്‍ അപ്രതീക്ഷിതമല്ല എന്നും ഹന്ന ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ പലസ്തീന്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളാണ് ഇത്തരം അനിഷ്ട സംഭവങ്ങളുടെ പ്രധാന കാരണം എന്നാണ് ആര്‍ഐഎഎസ് ചൂണ്ടിക്കാണിക്കുന്നത്.

#Daily
Leave a comment