TMJ
searchnav-menu
post-thumbnail

TMJ Daily

ആഭ്യന്തര മന്ത്രിയാക്കണം; യുഡിഎഫിന് മുന്നില്‍ ഉപാധി വച്ച് അന്‍വര്‍

05 Jun 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാന്‍ യു ഡി എഫിന് മുന്നില്‍ ഉപാധികള്‍ വച്ച് പി വി അന്‍വര്‍. 2026ലെ യുഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര, വന വകുപ്പുകള്‍ വേണമെന്ന് പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം അന്‍വര്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ വി ഡി സതീശനെ യുഡിഎഫിന്റെ നേതൃ സ്ഥാനത്തുനിന്നും നീക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര, വനം വകുപ്പുകള്‍ തരാമെന്ന് രേഖയാക്കി പരസ്യമായി പറഞ്ഞാല്‍ 2026ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണി പോരാളിയായി താന്‍ ഉണ്ടാകുമെന്ന് അന്‍വര്‍ പറഞ്ഞു.

സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് താന്‍ മുന്നണിയിലേക്ക് വരില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു.

വനം, ആഭ്യന്തര വകുപ്പുകള്‍ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്നും പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പ് വേണമെന്നും അന്‍വര്‍ പറഞ്ഞു.

ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാനായി മലയോര മേഖലയെ വന്യമൃഗ ആവാസ കേന്ദ്രമാക്കി മാറ്റുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. കോഴിക്കോട് അങ്ങാടി വരെ വനമാകുന്നത് തടയിടാന്‍ വനംവകുപ്പ് തനിക്ക് നല്‍കണമെന്നാണ് അന്‍വറിന്റെ ആവശ്യം.




#Daily
Leave a comment