
യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ അന്‍വര്‍ മത്സരിക്കും
തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേതൃത്വം. അന്‍വര്‍ നിര്‍ദ്ദേശിച്ച വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കാതെ ആര്യാടന്‍ ഷൗക്കത്തിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. അന്‍വറിനെ അനുനയിപ്പിക്കുന്നതിനായി തൃണമൂലിനെ മുന്നണിയിലെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സമ്മര്‍ദ്ദവുമായി തൃണമൂല്‍ രംഗത്തെത്തി.
രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്ന് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇ എ സുകു ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അന്‍വര്‍ മത്സരിക്കുമെന്ന് സുകു പറഞ്ഞു.
അന്‍വര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ അന്‍വര്‍ എതിര്‍ത്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ അന്‍വര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിനകം നിലപാടില്‍ നിന്നും പിന്നോക്കം പോയി. തന്റെ ഒരു ആവശ്യവും യുഡിഎഫ് അംഗീകരിച്ചില്ലെന്ന പരാതിയിലാണ് അന്‍വര്‍.


