
ആപ്പിള്‍ 'ബ്ലഡ് ധാതുക്കള്‍' ഉപയോഗിക്കുന്നു; പരാതിയുമായി ഡിആര്‍ കോംഗോ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആപ്പിളിനെതിരെ ഫ്രാന്‍സിലും ബെല്‍ജിയത്തിലും ക്രിമിനല്‍ പരാതികള്‍ സമര്‍പ്പിച്ചു. കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് സായുധ സംഘങ്ങള്‍ നിയന്ത്രിക്കുന്ന ഖനികളില്‍ നിന്നുള്ള ധാതുക്കള്‍ ആപ്പിള്‍ ഉപയോഗിക്കുന്നുവെന്നും അതിനാല്‍ ആ സംഘങ്ങളുടെ കുറ്റകൃത്യത്തില്‍ കമ്പനി പങ്കാളിയാകുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഉത്തരവാദിത്വത്തോടെയാണ് ധാതുക്കള്‍ വാങ്ങുന്നതെന്ന് പറഞ്ഞ ആപ്പിള്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
അതേസമയം, ഫ്രാന്‍സും ബെല്‍ജിയവും നിയമനടപടി സ്വീകരിക്കാന്‍ തക്കമുള്ള തെളിവുകള്‍ ഉണ്ടോയെന്ന് അന്വേഷണം തുടങ്ങി.
ആപ്പിളിന് ധാതുക്കള്‍ നല്‍കുന്ന വിതരണ ശൃംഖല 'രക്ത ധാതുക്കള്‍' കൊണ്ട് പങ്കിലമാണെന്ന് ഡിആര്‍ കോംഗോയുടെ അഭിഭാഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികളില്‍ ധാരാളം അക്രമങ്ങളും സായുധ സംഘങ്ങളേയും ഭീകരവാദ സംഘങ്ങള്‍ക്ക് പണം നല്‍കുന്നതും ഉള്‍പ്പെടുകയും നിര്‍ബന്ധിത ബാല വേലയും പരിസ്ഥിതി നാശവും ഉള്‍പ്പെടുന്നു.
തങ്ങളുടെ വിതരണക്കാര്‍ ഈ വ്യവസായത്തിലെ ഏറ്റവും ഉന്നതമായ നിലവാരം പുലര്‍ത്തുന്നവര്‍ ആണെന്ന് പറഞ്ഞ് ആപ്പിള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ടിന്‍, ടാന്‍ഡലം, ടങ്സ്റ്റണ്‍, സ്വര്‍ണം എന്നിവ ഡിആര്‍സിയില്‍ നിന്നും റുവാണ്ടയില്‍ നിന്നും ഖനനം ചെയ്യുന്നുണ്ട്. ഡിആര്‍ കോംഗോയുടെ കിഴക്കന്‍ ഭാഗം ധാതുസമ്പന്നമാണ്.
ഫോണുകളിലും കംപ്യൂട്ടറുകളിലും ഉപയോഗിക്കുന്ന മിനറലുകള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.


