ചാരി നിൽക്കാൻ നീതിയുടെ മതിൽ ഇടിഞ്ഞപോയിട്ടില്ലെന്നറിയുന്നതിൽ സന്തോഷം : പ്രിയ വർഗീസ്
കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ധാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
യുജിസി മാനദണ്ഡ പ്രകാരം എട്ടുവർഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതുമറിക്കാവടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർവ്വകലാശാലയുടെ റാങ്കു പട്ടിക റദ്ധാക്കിയത്. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്നാണ് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്.
യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്നും യു.ജി.സിയുടെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ സേവനകാലയളവും അധ്യാപക പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾബെഞ്ച് നിരീക്ഷണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ വർഗീസ് ഹർജി സമർപ്പിച്ചത്.
താൽകാലിക റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരിയായ പ്രിയക്ക് യുജിസി ചട്ട പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകൻ ഡോ. ജോസഫ് സ്കറിയ നൽകിയ ഹർ ജിയിലാണ് നവംബർ 17ന് സിംഗിൾ ബെഞ്ച് ഉത്തരവ് വന്നത്. ചാരിനിൽക്കുന്ന മതിൽ ഇടിഞ്ഞുപോയിട്ടില്ലെന്നതിൽ സന്തോഷമുണ്ടെന്ന് അനുകൂല വിധിയെ സ്വാഗതം ചെയ്ത് പ്രിയ വർഗീസ് പ്രതികരിച്ചു. പരാതിയുള്ള വ്യക്തി ആദ്യം സമീപിക്കേണ്ടത് കോടതിയെയാണ്, അല്ലാതെ മാധ്യമങ്ങളെയല്ല. ഇത് ഗൂഢാലോചന അല്ലാതെ മറ്റെന്താണെന്നും പ്രിയ വര്‍ഗീസ് ചോദിച്ചു.
കേസിന്റെ പിന്നാമ്പുറം
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. സര്‍വ്വകലാശാല നിശ്ചയിച്ചയിച്ച വിദഗ്ദ്ധ സമിതിയാണ് അഭിമുഖം നടത്തിയത്. എന്നാൽ ഏഴുമാസത്തോളം റാങ്ക് ലിസ്റ്റ് പുറത്തുവന്നില്ല. തിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സർവ്വകലാശാല വ്യക്തമായ മറുപടി നൽകിയിരുന്നില്ല.