TMJ
searchnav-menu
post-thumbnail

TMJ Daily

നെഞ്ചുവേദനയെ തുടര്‍ന്ന് എ ആര്‍ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

16 Mar 2025   |   1 min Read
TMJ News Desk

സ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനെ നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 58 വയസ്സുകാരനായ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിര്‍ജ്ജലീകരണം കാരണമാണ് നെഞ്ചുവേദന ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്.

റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഡോക്ടര്‍മാരെ ബന്ധപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അവസ്ഥ തൃപ്തികരമാണെന്നും ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും അവര്‍ അറിയിച്ചുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പ് റഹ്‌മാന്റെ മുന്‍ഭാര്യ സൈറ ഭാനു അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും 2024 നവംബറിലാണ് പ്രഖ്യാപിച്ചത്.


#Daily
Leave a comment