TMJ
searchnav-menu
post-thumbnail

Representational image: wiki commons

TMJ Daily

അരിക്കൊമ്പൻ ദൗത്യം: ഹൈക്കോടതി സ്‌റ്റേ

24 Mar 2023   |   1 min Read
TMJ News Desk

രിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതി സ്‌റ്റേ. ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ആശങ്കയിലാക്കിയ ആനയാണ് അരിക്കൊമ്പൻ. റേഷൻ ഡിപ്പോയിൽ നിന്നും കടകളിൽ നിന്നും അരി തിന്നുന്നതിന്റെ പേരിലാണ് അരിക്കൊമ്പൻ എന്ന വിളിപ്പേര് വന്നത്. ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ നിരവധി ആളുകൾ അരിക്കൊമ്പന്റെ അക്രമണത്തിന് ഇരയായിട്ടുണ്ട്. 

ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെ എതിർത്തു കൊണ്ട് മൃഗസംരക്ഷണ സംഘടന കൊടുത്ത ഹർജിയിൽ പ്രത്യേക സിറ്റിങ്ങ് നടത്തിയ കോടതി,വനം വകുപ്പിന്റെ ദൗത്യത്തിന് 29-ാം തീയതി വരെ സ്റ്റേ നൽകിയിരിക്കുകയാണ്. 29-ാം തീയതി വരെ മയക്കുവെടി വെക്കാൻ പാടില്ലെന്നും ആനയെ ട്രാക്കു ചെയ്യാമെന്നും കോടതിയുത്തരവിൽ പറയുന്നു.

ആനയെ പിടികൂടാനായി 71 പേരടങ്ങുന്ന 11 ടീമുകൾ തയ്യാറാണ്. മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ കോടനാട് എത്തിക്കുകയായിരുന്നു ലക്ഷ്യം. കോടതിയുത്തരവിൽ നാട്ടുകാരും ജനപ്രതിനിധികളും അസംതൃപ്തരാണ്.


#Daily
Leave a comment