
നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് ഇസ്രയേല്‍ നേതൃത്വത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
നേരത്തെ തന്നെ അറസ്റ്റ് വാറണ്ടിനുള്ള അപേക്ഷ ഐസിസി (ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട്) ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മുന്നോട്ടുവച്ചിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, വൈദ്യസഹായം തുടങ്ങിയവ ബോധപൂര്‍വം നിഷേധിച്ചെന്ന് ഐസിസി വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കോടതി നടപടി നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഹമാസ് പറഞ്ഞു. ഇരകളായവര്‍ക്ക് നീതി ലഭിക്കുന്നതിലേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ കോടതി നടപടി പ്രതീകാത്മകമായി തീരുമെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസെം നെയിം പറഞ്ഞു.