
ആര്‍എസ്എസ് ബിജെപിയുടെ തെറ്റുകളെ അംഗീകരിക്കുന്നുണ്ടോയെന്ന് മോഹന്‍ ഭഗവതിനോട് അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം വിതരണം ചെയ്യുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്ന് ചോദിച്ച് ആംആദ്മി പാര്‍ട്ടി (എഎപി) തലവന്‍ അരവിന്ദ് കെജ്‌രിവാള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന് കത്തെഴുതി. ഡല്‍ഹിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ദളിതുകളുടേയും പൂര്‍വാചലികളുടേയും പേരുകള്‍ വന്‍തോതില്‍ നീക്കം ചെയ്തുവെന്ന് കത്തില്‍ കെജ്‌രിവാള്‍ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ചേരുന്നത് ആണോയെന്നും കത്തില്‍ ചോദിക്കുന്നു. ബിജെപി ചെയ്യുന്ന തെറ്റുകളെ ആര്‍എസ്എസ് അംഗീകരിക്കുന്നുണ്ടോയെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു.
'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി ആര്‍എസ്എസ് വോട്ടു ചോദിക്കുമെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. അതിന് മുമ്പായി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായുള്ള ബിജെപിയുടെ തെറ്റുകളെ ആര്‍എസ്എസ് പിന്തുണയ്ക്കുന്നുണ്ടോയെന്ന് അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു,' ഡിസംബര്‍ 30-ന് ഹിന്ദിയില്‍ എഴുതിയിട്ടുള്ള കത്തില്‍ കെജ്‌രിവാള്‍ ചോദിക്കുന്നു.