
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ മറികടന്നാണ് ഷൗക്കത്ത് സ്ഥാനാര്‍ത്ഥി ആയത്. പി വി അന്‍വറിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കോണ്‍ഗ്രസ് ഷൗക്കത്തിന്റെ പേര് തീരുമാനിച്ചത്.
ഷൗക്കത്തിനെതിരെ ഇന്നലെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. ജോയിക്കായിരുന്നു അന്‍വറിന്റെ പിന്തുണ.
ഷൗക്കത്തിന് പിന്തുണ അന്‍വര്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് അന്‍വര്‍ അറിയിച്ചു.
അതേസമയം, എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ഇടതു മുന്നണി വിടുകയും ചെയ്ത അന്‍വര്‍ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണ്. അന്‍വറിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി തൃണമൂലിനെ യുഡിഎഫില്‍ എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഷൗക്കത്തിനെ തള്ളുന്നുമില്ല കൊള്ളുന്നുമില്ല എന്ന പ്രതികരണമാണ് ഇന്നലെ അന്‍വര്‍ നടത്തിയത്.


