PHOTO: ENGLISH JAGRAN
ഇന്ത്യക്ക് കിരീട പോരാട്ടം
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് മലേഷ്യയെ നേരിടും. രാത്രി 08:30 നാണ് മത്സരം. ലീഗ് മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു വിജയം. ചെന്നൈയിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ ഏഴാമത്തെ എഡിഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മലേഷ്യക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയം. സെമിഫൈനലില്‍ ജപ്പാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ മലേഷ്യ സെമിയില്‍ തോല്‍പ്പിച്ചത് ദക്ഷിണ കൊറിയയെയാണ്. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു മലേഷ്യയുടെ വിജയം.
നാലാം കിരീടത്തിനായി ഇന്ത്യ
നാലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയ്ക്ക് മലേഷ്യ ശക്തരായ എതിരാളിയാണെങ്കിലും വിജയസാധ്യത ഇന്ത്യക്ക് തന്നെയാണ്. ലീഗ് മത്സരത്തില്‍ മലേഷ്യക്കെതിരെ നേടിയ വിജയവും ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ആകെ ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ, മലേഷ്യ ടീമുകള്‍ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന്‍, പാകിസ്ഥാന്‍, ചൈന എന്നീ ടീമുകളും ഉണ്ടായിരുന്നു. ആറ് ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മികച്ച നാല് ടീമുകള്‍ക്കായിരുന്നു സെമി പ്രവേശനം. അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു സമനിലയും കരസ്ഥമാക്കി ലീഗില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്ക് മുന്നേറിയപ്പോള്‍ നാല് ജയത്തോടെയും ഒരു തോല്‍വിയോടെയും ആയിരുന്നു മലേഷ്യയുടെ സെമി പ്രവേശം. ജപ്പാനോട് ഇന്ത്യ സമനില വഴങ്ങിയപ്പോള്‍ ചൈനയെ 7-2, പാകിസ്ഥാനെ 4-0, ദക്ഷിണ കൊറിയയെ 3-2 എന്നീ ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലീഗ് മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയെങ്കിലും സെമിയില്‍ ജപ്പാനെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യക്കായി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ്, സുമിത്, കാര്‍ത്തി സെല്‍വം എന്നിവര്‍ ലക്ഷ്യം കണ്ടു.
300 മത്സരങ്ങള്‍ തികച്ച് ശ്രീജേഷ്
ഇന്ത്യ-ജപ്പാന്‍ സെമിഫൈനല്‍ മത്സരം പൂര്‍ത്തിയായതോടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ടീമിനായി 300 മത്സരങ്ങള്‍ തികച്ചു. 2010 ല്‍ ഇന്ത്യന്‍ ദേശീയ ടീമിനായി അരങ്ങേറിയ ഈ കിഴക്കമ്പലം കാരന്‍ ടീമിനായി നാല് FIH ഹോക്കി ലോകകപ്പുകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴുള്ള ടീം സ്്ക്വാഡില്‍ ഏറ്റവും കൂടുതല്‍ എക്സ്പീരി.ന്‍സ് ഉള്ള താരം കൂടിയാണ് ശ്രീജേഷ്.