ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് ഘട്ടമായാണ് ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബര്‍ 18 നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1 നും നടക്കും. ഹരിയാനയില്‍ ഒക്ടോബര്‍ 1 ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 4 ന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ്
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 87.09 ലക്ഷം വോട്ടര്‍മാരാണ് ജമ്മു കാശ്മീരില്‍ ഉള്ളത്. ഇവിടെ അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കാശ്മീരില്‍ 74 ജനറല്‍ മണ്ഡലങ്ങളും 16 സംവരണ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന 90 മണ്ഡലങ്ങളിലേക്കാണ് മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. കാശ്മീരില്‍ 11,838 പോളിങ് സ്‌റ്റേഷനുകള്‍ ഉണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. ആകെ 3.71 ലക്ഷം യുവ വോട്ടര്‍മാരാണുള്ളത്. ഹരിയാനയിലെ വോട്ടര്‍മാരുടെ എണ്ണം 2.01 കോടിയാണ്. ഹരിയാനയിലെ ആകെ 90 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനവും ഉണ്ടായില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. കാശ്മീരിലെ സുരക്ഷയെ മുന്‍നിര്‍ത്തി സേനാവിന്യാസം കൂടുതല്‍ വേണ്ടതിനാലാണ് നിലവില്‍ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്ന് കമ്മീഷന്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കനത്ത മഴയും പ്രഖ്യാപനം നീട്ടിയതിനുള്ള കാരണമാണ്. ജമ്മുകാശ്മീരിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുമെന്നും വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.