TMJ
searchnav-menu
post-thumbnail

TMJ Daily

എടിഎം ഇടപാട്: പുതുക്കിയ ചാര്‍ജുകള്‍ ഇന്ന് മുതല്‍

01 May 2025   |   1 min Read
TMJ News Desk

ടിഎം ഇടപാടുകള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച ചാര്‍ജുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. ഉപഭോക്താവ് സൗജന്യ ഇടപാടുകള്‍ക്കുശേഷം അധികമായി നടത്തുന്ന ഇടപാടുകള്‍ക്കുള്ള ചാര്‍ജ് റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചിരുന്നു.

സൗജന്യ പരിധികള്‍ കഴിഞ്ഞാല്‍ ബാങ്ക് ഉപഭോക്താവില്‍നിന്നും ഓരോ അധിക ഇടപാടിനും 23 രൂപ ഈടാക്കും. ഇതിന്റെ കൂടെ ബാധകമായ നികുതികളും ഉണ്ട്. നേരത്തേയിത് 21 രൂപയും നികുതികളും ആയിരുന്നു.

സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഇത് ബാധകമാണെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില ബാങ്കുകള്‍ സാമ്പത്തികേതര ഇടപാടുകളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പണം നിക്ഷേപിക്കുന്നതിനെ ചാര്‍ജ് ഈടാക്കുന്ന ഇടപാടുകളുടെ പട്ടികില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പണം പിന്‍വലിക്കുന്നതിന് മാത്രമേ അധിക ചാര്‍ജ് ഈടാക്കുകയുള്ളൂവെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചിരുന്നു.

ഉപഭോക്താവ് സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്നും മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി നടത്താം. മെട്രോ നഗരങ്ങള്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്നും മൂന്ന് സൗജന്യ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. മെട്രോയല്ലാത്ത നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താനാണ് അനുവാദമുള്ളത്.





 

#Daily
Leave a comment