TMJ
searchnav-menu
post-thumbnail

TMJ Daily

ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം

20 Aug 2025   |   1 min Read
TMJ News Desk

ല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. പരിപാടിക്കിടെ ഒരു യുവാവ് മുഖ്യമന്ത്രിയുടെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് ദില്ലി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.

പരാതിക്കാരനെന്ന വ്യാജേനെയാണ് യുവാവ് സംഭവ സ്ഥലത്തെത്തിയത്. എല്ലാ ബുധനാഴ്ചയും രേഖാ ഗുപ്ത തൻ്റെ ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്താറുണ്ട്. 

ഒരുപ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ഭാരമേറിയ വസ്തു മുഖ്യമന്ത്രിയുടെ നേരെ എറിഞ്ഞതായും വിവരമുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. 



#Daily
Leave a comment