TMJ
searchnav-menu
post-thumbnail

TMJ Daily

ഔറംഗസീബിന്റെ ശവകുടീര പ്രശ്‌നം: മഹാരാഷ്ട്രയില്‍ പലയിടത്തും സംഘര്‍ഷം

18 Mar 2025   |   1 min Read
TMJ News Desk

ഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച നാഗ്പൂരില്‍ പ്രതിഷേധം നടന്ന് മണിക്കൂറുകള്‍ക്കകം നഗരത്തില്‍ അക്രമങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി നടന്ന അക്രമങ്ങളില്‍ 15 പൊലീസുകാരടക്കം 20 ഓളം പേര്‍ക്ക് പരിക്കേറ്റു. അനവധി ബൈക്കുകളും കാറുകളും കത്തിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 15 ഓളം പേരെ പൊലീസ് പിടികൂടുകയും ചെയ്തു.

മധ്യ നാഗ്പൂരിലെ ചിട്‌നിസ് പാര്‍ക്കില്‍ രാത്രി 7.30 ഓടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. വൈകുന്നേരത്തോടെ ഒരു ഹിന്ദുത്വ സംഘം മുസ്ലിങ്ങളുടെ പുണ്യഗ്രന്ഥം കത്തിച്ചുവെന്ന് കിംവദന്തി പടര്‍ന്നതിനെ തുടര്‍ന്ന് പൊലീസിനുനേര്‍ക്ക് കല്ലേറുണ്ടായി.

ഛത്രപതി ശംഭാജി നഗറിലെ ഖുല്‍ദാബാദിലുള്ള ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഹിന്ദുത്വ സംഘം ആവശ്യപ്പെട്ട് പ്രക്ഷാഭത്തിലാണ്. പ്രതിഷേധ പ്രകടനത്തില്‍ ഔറംഗസീബിന്റെ കോലം കത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ബജറംഗ്ദള്‍ പറഞ്ഞു.

ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ഗണേശ്‌പേത് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്.

ഹന്‍സാപുരി മേഖലയില്‍ രാത്രി 10.30നും 11.30നും ഇടയില്‍ മറ്റൊരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഈ സംഘര്‍ഷം കോട്‌വാലി, ഗണേഷ്‌പേത് മേഖലകളിലേക്ക് പടര്‍ന്നു. ചിട്‌നിസ് പാര്‍ക്ക് മേഖലയില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജനങ്ങളോട് സമാധാനം പുലര്‍ത്താന്‍ ആഹ്വാനം ചെയ്തു.

ഹിന്ദുത്വ സംഘങ്ങളായ വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി വരികയായിരുന്നു. ഇരു സംഘങ്ങളും തിങ്കളാഴ്ച്ച മഹാരാഷ്ട്രയില്‍ അനവധി നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഈ ആവശ്യത്തെ ഫട്‌നാവിസ് മാര്‍ച്ച് 10ന് അംഗീകരിച്ചിരുന്നു.  


#Daily
Leave a comment