TMJ
searchnav-menu
post-thumbnail

TMJ Daily

ആഷസിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് ഉജ്ജ്വല വിജയം 

22 Nov 2025   |   2 min Read
TMJ News Desk

ഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 8 വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 205 എന്ന വിജയ ലക്ഷ്യം വെറും 28.2 ഓവറിൽ ഓസ്ട്രേലിയ മറികടന്നു. ഓപ്പണിങ് ഇറങ്ങിയ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ഓസീസ് വിജയം അനായാസമാക്കിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലുമായി മിച്ചൽ സ്റ്റാർക്ക് 10 വിക്കറ്റ് നേടി. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച  മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ പേസ് ബൗളിങ്ങിന് മുൻപിൽ ഇംഗ്ളീഷ് ബാറ്റസ്മാൻമാർ വട്ടൻ ചുറ്റി. 7 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കിന്റ ബൗളിംഗ് മികവിൽ ഇംഗ്ലണ്ട് നിരയെ 172 റൺസിലേക്ക് ഒതുക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞു. 132 റുസ്‌നിൽ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് 5 വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന് തുടക്കത്തിലേ പതറി. ഓപ്പണർ സാക്ക് ക്രൗളിയുടെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ സ്റ്റാർക്ക് വീഴ്ത്തി. എന്നാൽ പിന്നീട് വന്ന ഓലി പോപ്പും ബെൻ ഡക്കറ്റും ചേർന്ന് 65 റൺസിന്റെ പാർട്ണർഷിപ്പ് പടുത്തുയർത്തി കാളി ഇംഗ്ലണ്ടിന് അനുകൂലമാക്കി. ഇംഗ്ലണ്ട് കളിയിൽ വ്യക്തമായ ആധിപത്യം നേടുമെന്ന സാഹചര്യത്തിൽ സ്കോട്ട് ബോളണ്ട് ഡക്കറ്റിനെ പരാതി ഓസ്‌ട്രേലിയയെ കളിയിലേക്ക് തിരിച്ച് കൊണ്ട് വന്നു. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി കൊണ്ടേയിരുന്നു. പിന്നീട് വാലറ്റത്തുനിന്നും ഉണ്ടായ ചെറുത്ത് നിൽപ്പിന്റെ ബലത്തിൽ ഇംഗ്ലണ്ട് 205 എന്ന വിജയ ലക്ഷ്യം ഓസ്‌ട്രേലിയയ്ക്ക് മുന്നിൽലെക്ക് വച്ച്. രണ്ടാം ഇന്നിങ്സിൽ ബോളണ്ട് 4 വിക്കറ്റും, സ്റ്റാർക്ക് , ബ്രണ്ടൻ ഡോഗെറ്റ് എന്നിവർ 3 വിക്കറ്റു വീതവും നേടി. 

205 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പരിക്ക് ഏറ്റ ഉസ്മാൻ ഖവാജയ്ക്ക് പകരം ട്രാവിസ് ഹെഡ് ആയിരുന്നു ജെയ്ക്  വെതറാൾഡിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്. പേസ് ബൗളർമാർക്ക് വലിയ രീതിയിൽ പിന്തുണ കിട്ടിയ പിച്ചിൽ പക്ഷെ ഹെഡിന്റെ ബാറ്റിംഗ് താണ്ഡവമാണ് കണ്ടത്. ആർച്ചറിനെയും വുഡിനെയും ആറ്റ്കിൻസണിനെയുമെല്ലാം ഹെഡ് കണക്കിന് ആക്രമിച്ചു. 69 പന്തിൽ 100 തികച്ച ഹെഡ് 83 പന്തിൽ 123 റൺസ് എടുത്ത് പുറത്താകുമ്പോൾ ഓസ്‌ട്രേലിയൻ ജയം 12 റൺസിന് അരികെ ആയിരുന്നു. 

മാർനസ് ലാബുഷെയ്ൻ 49 പന്തിൽ 51 റൺസ് നേടി ഔട്ട് ആവാതെ നിന്നു. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക് ആണ് കളിയിലെ താരം. ആഷസിലെ രണ്ടാം ടെസ്റ്റ് ബ്രിസ്‌ബെയ്‌നിലെ ഗാബ്ബയിൽ  ഡിസംബർ 4ന് തുടങ്ങും.


#Daily
Leave a comment