TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയ്ക്ക് എതിരെയുള്ള രണ്ടാം T20 മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ജയം.

31 Oct 2025   |   1 min Read
TMJ News Desk

ഇന്ത്യക്ക് എതിരായ രണ്ടാം T20 മത്സരത്തിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 13.2 രണ്ട് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ മിച്ചൽ മാർഷ് 26 പന്തിൽ 46 റൺസ് നേടി. നേരത്തെ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ 125 റൺസിലേക്ക് ഓസ്ട്രേലിയൻ ബൗളർമാർ ഒതുക്കിയിരുന്നു. 

4 ഓവറിൽ വെറും 13 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡിന്റെ തകർപ്പൻ പ്രകടനമാണ് നിർണായകമായത്. ഹേസിൽവുഡ്  തന്നെയാണ് കളിയിലെ താരവും. ഇന്ത്യക്ക് വേണ്ടി ഓപ്പണർ അഭിഷേക് ശർമ്മ 38 പന്തിൽ 67 റൺസ് നേടി.ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ആദ്യ T20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ അവസാനത്തെ മത്സരം  ഞായറാഴ്ച ടാസ്മാനിയയിലെ ബെല്ലറിവ് ഓവലിൽ നടക്കും.


#Daily
Leave a comment