TMJ
searchnav-menu
post-thumbnail

TMJ Daily

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെമിയില്‍ സബലേങ്കയും ഗൗഫും ഏറ്റുമുട്ടാന്‍ അരങ്ങൊരുങ്ങി

19 Jan 2025   |   1 min Read
TMJ News Desk

നിതാ ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം അര്യാന സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്നാം നമ്പര്‍ താരം കൊക്കോ ഗാഫും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. ഇരുവരും ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ സെമിഫൈനലില്‍ പരസ്പരം ഏറ്റുമുട്ടും.

നിലവിലെ ചാമ്പ്യയായ ബെലാറസുകാരി സബലേങ്ക റഷ്യക്കാരിയായ 17 വയസ്സുള്ള മിറ ആന്‍ഡ്രീവയെ നിര്‍ദ്ദാക്ഷണ്യം തകര്‍ത്താണ് ക്വാര്‍ട്ടറില്‍ എത്തിയത്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റിലെ ഏറ്റവും ചൂടേറിയ ദിനമായ ഇന്ന് മിറയെ 6-1, 6-2 എന്ന സ്‌കോറിനാണ് സബലേങ്ക തോല്‍പ്പിച്ചത്. ഇന്ന് മെല്‍ബണില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

മെല്‍ബണ്‍ പാര്‍ക്കിലെ തുടര്‍ച്ചയായ 18ാം വിജയമാണ് സബലേങ്ക കുറിച്ചത്. വെറും 62 മിനിട്ടുകള്‍ മാത്രമേ മത്സരം നീണ്ടുള്ളൂ.

അതേസമയം, ബെലിന്‍ഡ ബെന്‍സികിനെ പരാജയപ്പെടുത്തിയാണ് ഗാഫ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഈ സീസണില്‍ ആദ്യമായി ഒരു സെറ്റ് ഗാഫിന് നഷ്ടമാകുന്ന കാഴ്ച്ചയ്ക്കും മെല്‍ബണ്‍ സാക്ഷിയായി. ആദ്യ സെറ്റ് ബെലിന്‍ഡ നേടി. ആ സെറ്റില്‍ ഇരുവരും മികച്ച പോരാട്ടം പുറത്തെടുത്തു. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റിലും ബെലിന്‍ഡയ്ക്ക് മികവ് പുലര്‍ത്താനായില്ല. സ്‌കോര്‍ 5-7, 6-2, 6-1.


#Daily
Leave a comment