
ഉത്തരാഖണ്ഡിലെ ഹിമപാതം: 47 പേരെ രക്ഷിച്ചു, 9 പേർക്കായി തിരച്ചിൽ
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന 9 പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. 47 റോഡ് നിര്‍മാണ തൊഴിലാളികളെ രക്ഷിച്ചതായി ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ പറഞ്ഞു. ആകെ 55 തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെടുത്തിയവരെ വ്യോമമാര്‍ഗം ജോഷിമഠ് സൈനിക ആശുപത്രിയില്‍ എത്തിച്ചു.
ബദരീനാഥിലെ മന ഗ്രാമത്തിന് സമീപം കഴിഞ്ഞ ദിവസം കൂറ്റന്‍ മഞ്ഞുപാളി അടര്‍ന്ന് വീഴുകയായിരുന്നു. ബദരിനാഥ് ധാമിന് സമീപമായാണ് അപകടമുണ്ടായത്. 55 ബിആര്‍ഒ തൊഴിലാളികളാണ് മഞ്ഞില്‍ കുടുങ്ങിയത്. ആദ്യഘട്ടത്തില്‍ മഴയും മഞ്ഞുവീഴ്‌ചയും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെട്ടിരുന്നു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നു.
മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജോഷിമഠിലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. രക്ഷാദൗത്യം മുഖ്യമന്ത്രി വിലയിരുത്തി. കാലാവസ്ഥ മെച്ചപ്പെടുന്നതിന് അനുസരിച്ച്, കൂടുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. നിലവിൽ ഡോക്ടർമാരുടെ സംഘവും ആംബുലൻസുകളും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.