
TMJ Daily
നേപ്പാളിൽ ഹിമപാതം: 7 മരണം
04 Nov 2025 | 1 min Read
TMJ News Desk
നേപ്പാളിലെ യലുങ് റി കൊടുമുടിയിൽ ഉണ്ടായ ഹിമപാതത്തിൽ 7 പേർ മരിച്ചു. പരിക്കേറ്റ നാല് പർവതാരോഹകരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി കാഠ്മണ്ഡുവിൽ എത്തിച്ചു. മരിച്ചവരിൽ മൂന്ന് അമേരിക്കൻ പൗരന്മാർ, ഒരു കനേഡിയൻ, ഒരു ഇറ്റാലിയൻ, രണ്ട് നേപ്പാളി പൗരന്മാർ എന്നിവർ ഉൾപ്പെടുന്നു. മരിച്ചവർ ഒരേ സംഘത്തിലെ വിനോദസഞ്ചാരികളും ഗൈഡുകളും ആണ്. കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഹിമപാതം യലുങ് റി കൊടുമുടിയുടെ 16,070 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിലൂടെയാണ് കടന്നുപോയതെന്ന് ജില്ലാ പോലീസ് ഓഫീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഗ്യാൻ കുമാർ മഹതോ അറിയിച്ചു. രക്ഷാപ്രവർത്തകർ കാൽനട ആയാണ് സംഭവ സ്ഥലത്തേക്ക് എത്തുന്നത്. മോശം കാലാവസ്ഥ ആയതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ ദൗത്യം നടത്താൻ കഴിയാതെ തിരിച്ചു പോയി.
#Daily
Leave a comment


