TMJ
searchnav-menu
post-thumbnail

TMJ Daily

അസര്‍ബൈജാന്‍ യാത്രാവിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നു; അനവധി മരണം

25 Dec 2024   |   1 min Read
TMJ News Desk

സാഖ്സ്ഥാനില്‍ 67 പേര്‍ യാത്ര ചെയ്തിരുന്ന അസര്‍ബൈജാന്‍ വിമാനം തകര്‍ന്ന് വീണു. 25 പേരെ രക്ഷപ്പെടുത്തിയെന്നും അവരില്‍ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പ്രാഥമിക വിവരം. 30 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നിന്നും റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് വിമാനം തകര്‍ന്നത്.

അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം അക്തൗ നഗരത്തിന് സമീപം നിയന്ത്രണം തെറ്റി താഴേക്ക് പതിച്ച്‌ തറയില്‍ ഇടിച്ച് തീപിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വിമാനത്തില്‍ ഇടിച്ചതായാണ്‌  പ്രാഥമിക വിവരം എന്ന് റഷ്യടുഡേ അസര്‍ബൈജാനിലെ അസാലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ബിസിനസ് വാര്‍ത്താ മാധ്യമമായ ആര്‍ബികെയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കനത്ത പുകമഞ്ഞാണ്  അപകട കാരണം. ഗ്രോസ്‌നി വിമാനത്താവളത്തില്‍ വിമാനം ഇറക്കാനാകാതെ മഖാഛക്ലാ എന്ന നഗരത്തിലേക്ക് തിരിച്ചു വിടുകയായിരുന്നുവെന്ന് ആര്‍ബികെ പറയുന്നു.

എംബ്രായേര്‍ 190 വിമാനത്തില്‍ അഞ്ച് ജീവനക്കാര്‍ അടക്കം 62 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

യാത്രക്കാരില്‍ 37 പേര്‍ അസൈര്‍ബൈജാന്‍കാരും 16 പേര്‍ റഷ്യക്കാരും ആറ് കസാഖുകാരും മൂന്ന് കിര്‍ഗിസ്ഥാന്‍ സ്വദേശികളും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


#Daily
Leave a comment