TMJ
searchnav-menu
post-thumbnail

ഡൊണാള്‍ഡ് ട്രംപ് | PHOTO: PTI

TMJ Daily

ട്രംപിന് തിരിച്ചടി; ബാങ്കുകളെ പറ്റിച്ച കേസില്‍ 354.9 മില്യണ്‍ ഡോളര്‍ പിഴ വിധിച്ച് ന്യൂയോര്‍ക്ക് കോടതി

17 Feb 2024   |   1 min Read
TMJ News Desk

ബിസിനസ് മൂല്യം പെരുപ്പിച്ചുകാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. കേസില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ കോടതി 354.9 മില്യണ്‍ഡോളര്‍ (2900 കോടിയിലധികം രൂപ) പിഴ വിധിച്ചു. മൂന്നുവര്‍ഷത്തേക്ക് കമ്പനി ഓഫീസറായോ ഡയറക്ടറായോ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ന്യൂയോര്‍ക്കില്‍ വായ്പക്ക് അപേക്ഷിക്കുന്നതില്‍നിന്നും കോടതി ട്രംപിനെ വിലക്കി. 

രാഷ്ട്രീയ വേട്ടയെന്ന് ട്രംപ്

ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ക്ക് നാല് മില്യണ്‍ ഡോളര്‍ വീതം  പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരും രണ്ടുവര്‍ഷത്തേക്ക് കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതും കോടതി തടഞ്ഞു. കോടതി വിധിയെ രാഷ്ട്രീയ വേട്ടയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മൂന്ന് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.


#Daily
Leave a comment