TMJ
searchnav-menu
post-thumbnail

TMJ Daily

ബാഫ്റ്റ അവാർഡ്സ്: ശക്തമായ മത്സരം കാഴ്ച വച്ച് ‘ദി ബ്രൂട്ടലിസ്റ്റും’, ‘കോൺക്ലേവും’

17 Feb 2025   |   2 min Read
TMJ News Desk

2025ലെ ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു. ‘ദി ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് എഡ്രിയൻ ബ്രോഡി മികച്ച നടനും, ‘അനോറ’യിലെ പ്രകടനത്തിന് മൈക്കി മാഡിസൺ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. എഡ്വേർഡ് ബെർഗർ സംവിധാനം ചെയ്ത ‘കോൺക്ലേവ്’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി ബ്രൂട്ടലിസ്റ്റ്’ന്റെ സംവിധാനത്തിന് ബ്രാഡി കോർബറ്റിന് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയത് ‘കോൺക്ലേവ്’, ‘ദി ബ്രൂട്ടലിസ്റ്റ്’ എന്നീ ചിത്രങ്ങളാണ്.

പുരസ്കാരം ലഭിച്ചവരുടെ പട്ടിക -

മികച്ച ചിത്രം - കോൺക്ലേവ്
മികച്ച ബ്രിട്ടീഷ് ചിത്രം - കോൺക്ലേവ്
മികച്ച സംവിധായകൻ - ബ്രാഡി കോർബറ്റ്, ചിത്രം - ദി ബ്രൂട്ടലിസ്റ്റ്
മികച്ച തിരക്കഥ - ജെസ്സി ഐസൻബർഗ്, ചിത്രം - എ റിയൽ പെയ്ൻ
മികച്ച അഡാപ്റ്റഡ് തിരക്കഥ - പീറ്റർ സ്ട്രോഗൻ, ചിത്രം - കോൺക്ലേവ്
മികച്ച നടി - മൈക്കി മാഡിസൺ, ചിത്രം - അനോറ
മികച്ച നടൻ - എഡ്രിയൻ ബ്രോഡി, ചിത്രം - ദി ബ്രൂട്ടലിസ്റ്റ്
മികച്ച സഹനടി - സോഇ സാൽഡാന, ചിത്രം - എമിലിയ പെരെസ്
മികച്ച സഹനടൻ - കീരൻ കൾക്കിൻ, ചിത്രം - എ റിയൽ പെയ്ൻ
മികച്ച ആനിമേറ്റഡ് ചിത്രം - വാലസ് ആൻഡ് ഗ്രോമിറ്റ്: വെൻജിയൻസ് മോസ്റ്റ് ഫൗൾ
മികച്ച കുട്ടികളുടെ, കുടുംബ ചിത്രം - വാലസ് ആൻഡ് ഗ്രോമിറ്റ്: വെൻജിയൻസ് മോസ്റ്റ് ഫൗൾ
മികച്ച പുതുമുഖ സംവിധായകൻ, എഴുത്തുകാരൻ അല്ലെങ്കിൽ നിർമാതാവ് - റിച്ച് പെപ്പിയാറ്റ്
മികച്ച നോൺ-ഇംഗ്ലീഷ് ചിത്രം - എമിലിയ പെരെസ്
മികച്ച ഡോക്യുമെന്ററി - സൂപ്പർ/മാൻ: ദി ക്രിസ്റ്റഫർ റീവ് സ്റ്റോറി
മികച്ച കാസ്റ്റിങ് - ഷോൺ ബേക്കർ, സമന്ത ക്വാൻ, ചിത്രം - അനോറ
മികച്ച ഛായാഗ്രഹണം - ലോൽ ക്രോളി, ചിത്രം - ദി ബ്രൂട്ടലിസ്റ്റ്
മികച്ച ചിത്രസംയോജനം - നിക്ക് എമേഴ്സൺ, ചിത്രം - കോൺക്ലേവ്
മികച്ച കോസ്റ്റ്യൂം ഡിസൈൻ - പോൾ ടേസ്വെൽ, ചിത്രം - വിക്കഡ്
മികച്ച മേക്കപ്, ഹെയർ സ്റ്റൈലിംഗ് - പിയറെ-ഒലിവ്യർ പേഴ്സിൻ, സ്റ്റെഫനി ഗില്ലൻ, ഫ്രെഡറിക്കെ അർഗ്വല്ലോ, മാറില്ലിൻ സ്കാർസെലി, ചിത്രം - ദി സബ്സ്റ്റൻസ്
മികച്ച സംഗീതം - ഡാനിയൽ ബ്ലൂംബർഗ്, ചിത്രം - ദി ബ്രൂട്ടലിസ്റ്റ്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ - നെയ്തൻ ക്രോളി, ലേ സാൻഡലെസ്, ചിത്രം - വിക്കഡ്
മികച്ച ശബ്ദം - റോൺ ബാർട്ലെറ്റ്, ദാഗ് ഹെംഫിൽ, ഗാരെത് ജോൺ, റിച്ചാർഡ് കിങ്, ചിത്രം - ഡ്യൂൺ: പാർട്ട് ടു
മികച്ച വിഷ്വൽ എഫക്ട്സ് - പോൾ ലാംബെർട്ട്, സ്റ്റീഫൻ ജയിംസ്, ഗെർഡ് നെഫ്സർ, റീസ് സാൽക്കംബെ, ചിത്രം - ഡ്യൂൺ: പാർട്ട് ടു
മികച്ച ബ്രിട്ടീഷ് ഷോർട് ആനിമേഷൻ - വാണ്ടർ ടൂ വണ്ടർ
മികച്ച ബ്രിട്ടീഷ് ഷോർട് ഫിലിം - റോക്ക്, പേപ്പർ, സിസേഴ്സ്
ഇഇ റൈസിങ് സ്റ്റാർ അവാർഡ് - ഡേവിഡ് ജോൺസൺ.

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് ആണ് ബാഫ്റ്റ അവാർഡ് നൽകുന്നത്.





#Daily
Leave a comment