TMJ
searchnav-menu
post-thumbnail

TMJ Daily

ഷെയ്ഖ് ഹസീനയ്ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണം: ബംഗ്ലാദേശ് പോലീസ്

20 Apr 2025   |   1 min Read
TMJ News Desk

ർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ബംഗ്ലാദേശ് വിട്ട് മുൻ പ്രധാനമന്ത്രി ഷേക് ഹസീനയ്ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് പോലീസ്. ഇന്റർപോളിനോടാണ് ബംഗ്ലാദേശ് പോലീസ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണൽ സെൻട്രൽ ബ്യൂറോ(എൻസിബി) എന്ന ബംഗ്ലാദേശ് പോലീസ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഷെയ്ഖ് ഹസീന ഗൂഢാലോചന നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് പോലീസിന്റെ നീക്കം. ഷെയ്ഖ് ഹസീനയെ കൂടാതെ 11 പേർക്ക് കൂടി റെഡ് കോർണർ പുറപ്പെടുവിക്കാൻ ബംഗ്ലാദേശ് പോലീസ് ഇന്റർപോളിനോട് അപേക്ഷിച്ചിട്ടുണ്ട്. ‘കോടതികൾ, പബ്ലിക് പ്രോസിക്യൂട്ടർമാർ, അന്വേഷണ ഏജൻസികൾ എന്നിവരിൽ നിന്നും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് ഇന്റർപോളിന് നൽകിയ അപേഷ,’ ബംഗ്ലാദേശ് പോലീസിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

2024 ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് നാടുവിട്ടത്. ഷെയ്ക് ഹസീന ഇന്ത്യയിൽ എവിടെയാണ് എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കുകയായിരുന്നു.






#Daily
Leave a comment