TMJ Daily
ഷെയ്ഖ് ഹസീനയെ വിട്ട് കിട്ടാൻ ഇന്റർപോൾ സഹായം തേടാൻ ഒരുങ്ങി ബംഗ്ലാദേശ്
19 Nov 2025 | 1 min Read
TMJ News Desk
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്നും വിട്ട് കിട്ടുന്നതിനായി ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള താത്കാലിക സർക്കാർ. ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തരമന്ത്രി അസദുദ്ദീന്‍ ഖാന്‍ കമാലിനെയും വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഇരുവർക്കും ശിക്ഷ വിധിച്ചതിന് ശേഷം രണ്ട് പേർക്കുമായി ഇന്റർപോൾ റെഡ് നോട്ടീസ് ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്ന്" പ്രോസിക്യൂട്ടർ ഗാസി എംഎച്ച് തമീം ചൊവ്വാഴ്ച പറഞ്ഞതായി ബംഗ്ലാദേശി ദിനപത്രമായ ദി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
#Daily
Leave a comment


