TMJ
searchnav-menu
post-thumbnail

TMJ Daily

ബാങ്ക് യൂണിയനുകള്‍ ദ്വിദിന പണിമുടക്ക് നടത്തും

14 Mar 2025   |   1 min Read
TMJ News Desk

ന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായുള്ള (ഐബിഎ) ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) തീരുമാനിച്ചു.

എല്ലാ വിഭാഗം തസ്തികകളിലേക്കും നിയമനം നടത്തണം, ആഴ്ച്ചയില്‍ അഞ്ചുദിവസം ജോലി എന്നിവ അടക്കമുള്ള ആവശ്യങ്ങളാണ് യുഎഫ്ബിയു ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ) ജനറല്‍ സെക്രട്ടറി എല്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

ബാങ്ക് ജീവനക്കാരുടെ ഒമ്പത് അസോസിയേഷനുകളാണ് യുഎഫ്ബിയുവില്‍ ഉള്ളത്. പൊതുമേഖല ബാങ്കുകളില്‍ നിയമനം നടത്തുകയെന്ന ആവശ്യമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജീവനക്കാരുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതും പ്രവര്‍ത്തനം അനുസരിച്ചുള്ള ഇന്‍സെന്റീവുകള്‍ നല്‍കുന്നതും അടക്കമുള്ള കേന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഇത് ജോലി സുരക്ഷയെ ബാധിക്കുമെന്ന് ജീവനക്കാര്‍ ആരോപിച്ചു.

കേന്ദ്ര ഫിനാല്‍ഷ്യല്‍ സര്‍വീസ് വകുപ്പ് പൊതുമേഖലാ ബാങ്കുകളെ മൈക്രോ മാനേജ് ചെയ്യുന്നതിനേയും യുഎഫ്ബിയു എതിര്‍ക്കുന്നുണ്ട്. ഇത്തരം ഇടപെടലുകള്‍ ബാങ്ക് ബോര്‍ഡുകളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കുമെന്ന് യൂണിയന്‍ പറയുന്നു.




 

#Daily
Leave a comment