TMJ
searchnav-menu
post-thumbnail

TMJ Daily

ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം

21 May 2025   |   1 min Read
TMJ News Desk

ന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. ഹാര്‍ട്ട് ലാംപ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം.

കന്നഡ ഭാഷയിലെ കൃതിക്ക് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായിട്ടാണ്.

ഹാര്‍ട്ട് ലാംപിലെ കഥകള്‍ കന്നഡയില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ദീപ ബാഷ്തിയാണ്. 55 ലക്ഷം രൂപയുടെ സമ്മാനത്തുക എഴുത്തുകാരിയും വിവര്‍ത്തകയും പങ്കുവയ്ക്കും.

1990 മുതല്‍ 2023 മുതല്‍ മൂന്ന് ദശാബ്ദ കാലയളവില്‍ ബാനു മുഷ്താഖ് എഴുതിയ 12 ചെറുകഥകളാണ് ഹാര്‍ട്ട് ലാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തെക്കേയിന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ കഷ്ടതകള്‍ വിവരിക്കുന്ന കഥകളാണ് ഹാര്‍ട്ട് ലാംപിലുള്ളത്.

2022ല്‍ ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലിശ്രീയുടെ ടൂം ഓഫ് സാന്‍ഡിന് അന്താരാഷ്ട്ര ബുക്കര്‍ ലഭിച്ചിരുന്നു. ഹിന്ദിയില്‍നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഡെയ്‌സി റോക്ക്വെല്‍ ആയിരുന്നു.






 

#Daily
Leave a comment