
കമല ഹാരിസിന് വേണ്ടി പ്രചരണത്തിന് ഒരുങ്ങി ബരാക് ഒബാമ
മുൻ പ്രസിഡന്റ് ബരാക് ഒബാമ കമല ഹാരിസിന് വേണ്ടി അടുത്തയാഴ്ച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്ന് പ്രചാരണ ചുമതലയുള്ള വക്താവ് പറഞ്ഞു. അടുത്ത വ്യാഴാഴ്ച്ച പെൻസിൽവാലിയയിലെ പിറ്റ്സ്ബർഗിൽ നിന്നാവും ഒബാമയുടെ പ്രചരണം ആരംഭിക്കുക.
ഓഗസ്റ്റിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലെ ആവേശകരമായ പ്രസംഗത്തോടെയാണ് അദ്ദേഹം പ്രചാരണ പാതയിലേക്ക് തിരിച്ചെത്തുന്നത്, അതിൽ അദ്ദേഹം കമലാ ഹാരിസിനെ മുന്നോട്ടുള്ള കാലത്തിന്റെ പ്രതിനിധിയായും. തൻ്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് യുവാക്കളുടെ ശക്തമായ രാഷ്ട്രീയ സഖ്യത്തിൻ്റെ സ്വാഭാവിക അവകാശിയായും അവതരിപ്പിച്ചിരുന്നു.
“നമുക്ക് ഇനിയും നാല് വർഷം വീർപ്പുമുട്ടലും അരാജകത്വവും ആവശ്യമില്ല,” എന്ന് അദ്ദേഹം ഓഗസ്റ്റിലെ കൺവെൻഷനിൽ പറഞ്ഞു. “ഞങ്ങൾ ആ സിനിമ പകുതിയോളം കണ്ടു, തുടർഭാഗം സാധാരണയായി മോശമാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം. അമേരിക്ക ഒരു പുതിയ അധ്യായത്തിന് തയ്യാറാണ്.
2007 ൽ ഹിലരി ക്ലിൻ്റണെതിരെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോൾ ഒബാമയുടെ ആദ്യമായി പിന്തുണയുമായി എത്തിയവരിൽ ഒരാളായിരുന്നു കമലാ ഹാരിസ്.
പെൻസിൽവാനിയയിൽ വിജയിക്കുന്നതിന് ലാറ്റിനോ വോട്ട് നേടേണ്ടത് അത്യാവശ്യമാണ്. 2020-ൽ ബൈഡൻ 80,000 വോട്ടുകൾക്ക് - അല്ലെങ്കിൽ ഒരൊറ്റ പോയിൻ്റിനാണ് സംസ്ഥാനത്ത് വിജയിച്ചത്. 2016ൽ 44,292 വോട്ടുകൾക്കാണ് ട്രംപ് ഈ സംസ്ഥാനം പിടിച്ചെടുത്തത്.