TMJ
searchnav-menu
post-thumbnail

TMJ Daily

കോപ ഡെല്‍ റേ ബാഴ്‌സയ്ക്ക്; റയലിനെ 3-2ന് വീഴ്ത്തി

27 Apr 2025   |   1 min Read
TMJ News Desk

സ്പാനിഷ് കിങ്‌സ് കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്. ആവേശകരമായ കോപ ഡെല്‍ റേ ഫൈനലില്‍ ബാഴ്‌സ റയല്‍ മാഡ്രിഡിനെ 3-2ന് പരാജയപ്പെടുത്തി. എക്‌സ്ട്രാ ടൈമിലെ 116ാം മിനിട്ടില്‍ പ്രതിരോധനിര താരം യൂള്‍സ് കൗണ്ടെ ബാഴ്‌സയുടെ വിജയഗോള്‍ നേടി.

ലാ കാര്‍തുഹ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി പെഡ്രിയും ഫെരാന്‍ ടോറസും യൂള്‍സ് കൗണ്ടെയും ഗോളുകള്‍ നേടി. അതേസമയം, റയലിനുവേണ്ടി എംബാപ്പെയും ഒറേലിയാന്‍ ചുവമെനിയും ഗോളടിച്ചു.

ലൂക്കാ മോഡ്രിച്ചില്‍നിന്നും ലഭിച്ച പാസ് കൗണ്ടെ ഗോളാക്കി മാറ്റിയത് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകേണ്ടിയിരുന്ന മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ബാഴ്‌സയുടെ 32ാമത് സ്പാനിഷ് കിങ്‌സ് കപ്പ് കിരീടമാണിത്.

ഈ സീസണില്‍ മൂന്നാം തവണയാണ് ബാഴ്‌സ റയലിനെ തോല്‍പ്പിക്കുന്നത്. സെമിയില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ ഫൈനലില്‍ കടന്നത്. റയലാകട്ടെ റയല്‍ സോസിഡാഡിനെ സെമിയില്‍ പരാജയപ്പെടുത്തു.

ഈ സീസണില്‍ ജര്‍മ്മന്‍ പരിശീലകനായ ഫ്‌ളിക്കിന് കീഴില്‍ മൂന്ന് കിരീടങ്ങളാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്. ഫ്‌ളിക്കിന് കീഴില്‍ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സ ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ബാഴ്‌സ രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്റുകള്‍ക്ക് മുന്നിലാണ്. കൂടാതെ ചാമ്പ്യന്‍സ് ലീഗ് സെമിയിലും കടന്നു.


#Daily
Leave a comment