
TMJ Daily
ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു
15 Aug 2025 | 1 min Read
TMJ News Desk
ഷുക്കൂർ വധത്തിനെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ വെട്ടേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന കണ്ണൂർ അരിയിൽ സ്വദേശി വള്ളേരി മോഹനൻ(60) മരിച്ചു. കണ്ണൂർ എകെജി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 2012 ഫെബ്രുവരിയിലാണ് മോഹനൻ ആക്രമിക്കപ്പെടുന്നത്. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനൻ ഗുരുതരാവസ്ഥയിലായിരുന്നു.
വീട്ടിൽ നിന്നിറക്കി കൊണ്ടുപോയാണ് മോഹനനെ ആക്രമിച്ചത്. ഒപ്പം മോഹനന്റെ മകനെയും വീടിനെയും ആക്രമിച്ചു. ഏറെക്കാലം ചികിത്സയിലായിരുന്ന മോഹനന്റെ ആരോഗ്യസ്ഥിതി ഇടയ്ക്ക് മെച്ചപ്പെട്ടുവെങ്കിലും പൂർണമായും ഭേദപ്പെട്ടിട്ടില്ല. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എംഎസ്എഫ്, മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമായിരുന്നു മോഹനന് നേരെ ആക്രമണം ഉണ്ടായത്.
#Daily
Leave a comment


