TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേല്‍ പ്രതിരോധ മന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു

06 Nov 2024   |   1 min Read
TMJ News Desk

ലസ്തീനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റിനെ പുറത്താക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പുതിയ പ്രതിരോധമന്ത്രിയായി ഇസ്രായേല്‍ കാറ്റ്‌സ് ചുമതയേല്‍ക്കും.

പലസ്തീന് നേരെ യുദ്ധം ആരംഭിച്ച ശേഷം ഗാലന്റും നെതന്യാഹുവും തമ്മില്‍  അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. പലസ്തീന് നേരെയുള്ള യുദ്ധം ആരംഭിച്ച ശേഷം പലതവണ ഇരുവരും തമ്മില്‍ യോജിപ്പ് ഉണ്ടായിരുന്നില്ല. ഇസ്രായേലിലെ നിലവിലെ സൈനിക പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രിയുമായുള്ള വിശ്വാസം പ്രധാനമന്ത്രിക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് റിപ്പോര്‍ട്ട്.

പ്രതിരോധ മന്ത്രിസ്ഥാനത്ത് നിന്നും  പുറത്താക്കിയതിന് പിന്നാലെ യൊവാവ് ഗലാന്റ് സാമൂഹിക മാധ്യമമായ എക്സില്‍ പ്രതികരണവുമായെത്തി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായിരിക്കും എല്ലായ്പ്പോഴും തന്റെ മുന്‍ഗണനയെന്നും അന്നും എന്നും രാജ്യത്തിന്റെ സുരക്ഷയാണ് തന്റെ ജീവിത ദൗത്യമെന്നും അത് തുടരുമെന്നും അദ്ദേഹം എക്സില്‍ പറഞ്ഞു.

നെതന്യാഹുവിന് നേരെ 2023 മാര്‍ച്ചില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയപ്പോള്‍ പ്രതിരോധമന്ത്രിയെ പുറത്താക്കാന്‍ നെതന്യാഹു ശ്രമിച്ചുവെങ്കിലും അപ്പോള്‍ സാധ്യമായില്ല.


#Daily
Leave a comment