PHOTO: FACEBOOK
ഭാരത് ജോഡോ ന്യായ് യാത്ര; അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. ജനുവരി 14 ന് മണിപ്പൂരിലെ ഇംഫാല്‍ പാലസ് ഗ്രൗണ്ടില്‍ നിന്നും യാത്ര ആരംഭിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി. എന്നാല്‍ യാത്രയുമായി പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 'രാജ്യത്തിന്റെ കിഴക്കു നിന്നും പടിഞ്ഞാറേക്ക് യാത്ര നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്, ഇതില്‍ നിന്നും മണിപ്പൂരിനെ ഒഴിവാക്കാന്‍ സാധിക്കില്ല. ഒഴിവാക്കിയാല്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്താവും. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ അനുമതി നല്‍കിയില്ലെങ്കില്‍ മണിപ്പൂരിലെത്തന്നെ മറ്റേതെങ്കിലും വേദിയില്‍ നിന്നും യാത്ര ആരംഭിക്കുമെന്ന് ' എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഭരണഘടനയെ സംരക്ഷിക്കൂ' എന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 55 ദിവസംകൊണ്ട് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.