
കുറ്റാരോപിതനായ മകൻ ഹണ്ടറിന് താൻ മാപ്പ് നൽകുന്നുവെന്ന് ബൈഡൻ
കുറ്റാരോപിതനായ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകാൻ തയ്യാറാണെന്ന് പിതാവും പ്രസിഡന്റുമായ ജോ ബൈഡൻ. നികുതി ലംഘനം നടത്തിയതായും അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് ഹണ്ടർ ബൈഡൻ നിയമനടപടി നേരിട്ടത്. മകൻ ഹണ്ടറിനെതിരെയുള്ള കേസ് പിൻവലിക്കുന്നതിനായുള്ള രേഖകളിൽ താൻ ഒപ്പു വച്ച് കഴിഞ്ഞുവെന്ന് ജോ ബൈഡൻ പറഞ്ഞു.
നേരത്തെ മകന് മാപ്പ് നൽകില്ലെന്ന പരസ്യനിലപാട് ആണ് ജോ ബൈഡൻ സ്വീകരിച്ചിരുന്നത്. പ്രസിഡന്റ് കാലാവധി തീരാനിരിക്കെയാണ് ജോ ബൈഡൻ പരസ്യമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികൾ ഹണ്ടർ ബൈഡനെ കരുവാക്കിയതായിരുന്നുവെന്ന് ജോ ബൈഡൻ പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡൊണാൾഡ് ട്രംപിന്റെയും ആക്രമങ്ങൾ നേരിട്ടിട്ടും ഹണ്ടർ ബൈഡനോട് ജോ ബൈഡൻ ഒരിക്കലും ക്ഷമിക്കാൻ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ് മുമ്പ് പറഞ്ഞിരുന്നു.
അനധികൃതമായി തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ആയിരുന്നു കോടതിയുടെ കണ്ടെത്തൽ. 2018ൽ അനധികൃതമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട് കേസിൽ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകുക, 11 ദിവസത്തേക്ക് അനധികൃതമായി തോക്ക് കൈവശം വയ്ക്കുക എന്നിവയായിരുന്നു ഹണ്ടർ ബൈഡനെതിരായ കുറ്റങ്ങൾ.