TMJ
searchnav-menu
post-thumbnail

TMJ Daily

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വന്‍ വിജയം

03 Jan 2025   |   1 min Read
TMJ News Desk

ഹൈദരാബാദില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ത്രിപുരയെ കേരളം 145 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 182 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നേടിയ ത്രിപുര കേരളത്തെ ആദ്യ ബാറ്റിങ്ങിന് അയച്ചു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 46 റണ്‍സ് നേടി. ആനന്ദ് കൃഷ്ണന്‍ 22 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ കൃഷ്ണപ്രസാദിന്റെ പ്രകടനമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 110 പന്തുകളില്‍ 135 റണ്‍സ് നേടി. ആറ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സ്. രോഹന്‍ കുന്നുമ്മല്‍ 57ഉം മൊഹമ്മദ് അസറുദ്ദീന്‍ 26ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ 34 പന്തുകളില്‍ നിന്ന് 42 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒരു ഘട്ടത്തിലും കേരളത്തിന് വെല്ലുവിളി ഉയര്‍ത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കേരളത്തിന്റെ ബൗളര്‍മാര്‍ മല്‍സരം അനുകൂലമാക്കി. 79 പന്തുകളില്‍ 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്‍ദീപ് സിങ് മാത്രമാണ് ത്രിപുര ബാറ്റിങ് നിരയില്‍ തിളങ്ങിയത്. 42.3 ഓവറില്‍ 182 റണ്‍സിന് ത്രിപുര ഓള്‍ ഔട്ടായി. കേരളത്തിന് വേണ്ടി നിധീഷ് എം ഡിയും ആദിത്യ സര്‍വാടെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.


#Daily
Leave a comment