TMJ
searchnav-menu
post-thumbnail

TMJ Daily

അങ്കണവാടിയില്‍ ഇനി ബിരിയാണിയും പായസവും; മെനു പുതുക്കി

03 Jun 2025   |   1 min Read
TMJ News Desk

താനും മാസങ്ങള്‍ക്ക് മുമ്പ് വൈറലായ അങ്കണവാടിക്കാരന്‍ ശങ്കുവിന്റെ ആഗ്രഹം ആരോഗ്യവകുപ്പ് സാധിപ്പിച്ചു. അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്നായിരുന്നു ശങ്കുവിന്റെ ആവശ്യം. ബിരിയാണിയും പുലാവും പായസവും അടക്കമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചു.

കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പാക്കി കൊണ്ട് പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും മറ്റും ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്‌കരിച്ചത്.

സംസ്ഥാനത്ത് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കി. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാതൃക ഭക്ഷണ മെനു പ്രകാശനം ചെയ്തു.

പാല്‍, പിടി, കൊഴുക്കട്ട, ചോറ്, ചെറുപയര്‍ കറി, ഇലക്കറി, പരിപ്പ് പായസം, മുട്ട ബിരിയാണി, മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, റാഗി അട, കടല മിഠായി, ഓംലറ്റ് തുടങ്ങിയവ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുമ്പ് ആഴ്ച്ചയില്‍ രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും ഇനിമുതല്‍ മൂന്ന് ദിവസം നല്‍കും. വനിത ശിശു വികസന വകുപ്പ് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയാണ് മെനു പരിഷ്‌കരിച്ചത്.


#Daily
Leave a comment