
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായിട്ടുള്ള ബിജെപി കേരള സംസ്ഥാന കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, അനൂപ് ആന്റണി ജോസഫ്, എസ് സുരേഷ് എന്നിവർ ജനറൽ സെക്രട്ടറിമാർ. ഇ കൃഷ്ണദാസ് ട്രഷററും, ബി ബി ഗോപകുമാർ, കെ ശ്രീകാന്ത്, എ നാഗേഷ്, വി ഉണ്ണികൃഷ്ണൻ, എൻ ഹരി എന്നിവരാണ് മേഖല അധ്യക്ഷന്മാർ. പത്ത് വൈസ് പ്രസിഡന്റുമാരിൽ രണ്ട് പേർ മുൻ ഡിജിപി ശ്രീലേഖ ഐപിഎസും, പി സി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്.
വി മുരളീധരന്റെ പക്ഷത്ത് നിന്നും ആരും ജനറൽ സെക്രട്ടറിമാരിൽ ഇല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷന്റെ ശൈലിക്കെതിരെ വലിയ വിമർശനം വി മുരളീധരൻ പക്ഷത്ത് നിന്നും ഉയർന്നിരുന്നു. പിന്നീട് രാജീവ് ചന്ദ്രശേഖർ ദില്ലിയിലെത്തി ബിജെപി കേന്ദ്രനേതൃത്വത്തിനോട് ചില നേതാക്കളുടെ നിലപാടിലുള്ള അതൃപ്തി അറിയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.


