ഡിവി സദാനന്ദ ഗൗഡ | Photo: PTI
കർണാടകയിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറായി. ബിജെപി നിർവാഹകസമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറായ വിവരം സ്ഥിരീകരിച്ചത്. ഞായറാഴ്ച വൈകിട്ട് മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അപ്രതീക്ഷിത സ്ഥാനാർത്ഥികൾ പട്ടികയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തർക്കങ്ങളെ തുടർന്ന് നീണ്ടുപോയ സ്ഥാനാർത്ഥി നിർണയം ബുധനാഴ്ച രാത്രിയാണു പൂർത്തിയായത്. കർണാടക ബിജെപി കോർ കമ്മിറ്റി അംഗീകരിച്ച പട്ടിക ദേശീയ നേതൃത്വത്തിനു കൈമാറി. പാർട്ടി പാർലമെന്ററി ബോർഡാണ് പട്ടികയ്ക്ക് അന്തിമ അനുമതി നൽകുക.
അതേസമയം ഇന്നലെ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. 42 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോൺഗ്രസിന് 58 സീറ്റുകളിലേക്ക് ഇനിയും സ്ഥാനാർത്ഥികൾ ആയിട്ടില്ല. മെയ് 10 നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്.