TMJ
searchnav-menu
post-thumbnail

TMJ Daily

ആംആദ്മി പാര്‍ട്ടിയുടെ പദ്ധതികള്‍ ബിജെപി കോപ്പിയടിച്ചുവെന്ന് വക്താവ്

18 Jan 2025   |   1 min Read
TMJ News Desk

ല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരിന്റെ പദ്ധതികളെ ബിജെപി കോപ്പിയടിച്ച് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയെന്ന് എഎപിയുടെ ദേശീയ വക്താവ് പ്രിയങ്ക കാക്കര്‍ ആരോപിച്ചു. എഎപി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി ബിജെപിയുടെ പ്രകടനപത്രികയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അവര്‍ ചോദിച്ചു.

ഡല്‍ഹിയിലെ ക്ഷേമ പദ്ധതികള്‍ തുടരുമെന്ന് ബിജെപിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 'അരവിന്ദ് കെജ്‌രിവാളിന്റെ പദ്ധതികളെ അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതിന് അര്‍ത്ഥം ഞങ്ങളുടെ പദ്ധതികളെ ഫ്രീബീസ് എന്ന് വിളിച്ച പ്രധാനമന്ത്രി മോദി നുണപറയുകയായിരുന്നു. ഇന്നലെ പുറത്തുവിട്ട പ്രകടന പത്രികയ്ക്ക് പ്രധാനമന്ത്രി മോദിയുടെ അനുമതി ഉണ്ടോ?,' പ്രിയങ്ക കാക്കര്‍ ചോദിച്ചു.

ക്രമസമാധാന നിലയെക്കുറിച്ച് അവരുടെ പ്രകടനപത്രിക നിശബദ്ധത പാലിക്കുന്നു. ക്രിമിനല്‍ സംഘങ്ങള്‍ ഡല്‍ഹിയെ കീഴടക്കി. സബര്‍മതി ജയിലില്‍ ഇരിക്കുന്ന കുപ്രസിദ്ധ കുറ്റവാളികള്‍ ഡല്‍ഹിയില്‍ കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപിയുടെ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദയാണ് പാര്‍ട്ടിയുടെ ഡല്‍ഹി നിയമസഭാ പ്രകടനപത്രിക വെള്ളിയാഴ്ച്ച പുറത്തുവിട്ടത്.

സ്ത്രീകള്‍ക്കായുള്ള അനവധി ക്ഷേമപദ്ധതികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭിണികള്‍ക്ക് മാതൃത്വ സുരക്ഷ യോജനയുടെ ഭാഗമായി ആറ് പോഷകങ്ങള്‍ അടങ്ങിയ കിറ്റും 21,000 രൂപയുടെ സാമ്പത്തിക സഹായവും നല്‍കും. മഹിള സമൃദ്ധി യോജന പ്രകാരം മാസം 2,500 രൂപ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കും. അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ലക്ഷ്യം.




#Daily
Leave a comment