TMJ
searchnav-menu
post-thumbnail

TMJ Daily

ഹരിയാനയിൽ ബിജെപി വോട്ട് കൊള്ള: രാഹുൽ ഗാന്ധി 

05 Nov 2025   |   1 min Read
TMJ News Desk

രിയാന തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായ വോട്ട് കൊള്ള നടത്തിയെന്ന് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കണക്കുകൾ വിവരിച്ചത്. ഹരിയാനയിൽ 25 ലക്ഷം വ്യാജ വോട്ടുകൾ ബിജെപി സൃഷ്ടിച്ചെന്നും, ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് പോലും 22 വോട്ടുകൾ ചെയ്തതിന്റെയടക്കം തെളിവുകൾ രാഹുൽ ഗാന്ധി പുറത്ത് വിട്ടു. വോട്ടർ പട്ടിക തെളിവായി ചൂണ്ടി കാണിച്ചായിരുന്നു രാഹുലിന്റെ പത്രസമ്മേളനം. 

2 കോടി വോട്ടർമാർ ഉള്ള ഹരിയാനയിൽ 25 ലക്ഷം വ്യാജ വോട്ടർമാർ ഉണ്ടെന്നും 8ൽ ഒരു വോട്ട് വ്യാജമാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഉത്തർ പ്രദേശിലെ സർപഞ്ചിന് എങ്ങനെയാണ് ഹരിയാനയിൽ വോട്ട് വന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇത്തരത്തിൽ അനേകം ആളുകൾക്ക് ഒരേ സമയം ഉത്തർ പ്രദേശിലും ഹരിയാനയിലും വോട്ട് ഉണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടി കാണിച്ചു. 
എല്ലാ പോളുകളും ചൂണ്ടിക്കാട്ടിയത് ഹരിയാനയിൽ കോൺ​ഗ്രസ് ജയിക്കും എന്നായിരുന്നു. സീറ്റുകൾ കോണ്​ഗ്രസ് തൂത്ത് വരും എന്ന നിലയിൽ ആയിരുന്നു എക്സിറ്റ് പോളുകൾ. ബാലറ്റ് വോട്ടുകളിൽ പോലും അത് പ്രകടമായിരുന്നു. എന്നിട്ടും എല്ലാം അട്ടിമറിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment