
ബിജെപിയുടെ ഭരണം ഔറംഗസീബിന്റേതിനേക്കാള്‍ മോശം: സഞ്ജയ് റൗത്ത്
മഹാരാഷ്ട്രയിലെ ബിജെപിയുടെ ഭരണം ഔറംഗസീബിന്റെ കാലത്തേക്കാള്‍ മോശമാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. ബിജെപി കാരണം കര്‍ഷകര്‍ മരിക്കുകയാണെന്നും റൗത്ത് പറഞ്ഞു.
സംസ്ഥാനത്ത് കര്‍ഷകരും തൊഴിലില്ലാത്തവരും സ്ത്രീകളും ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഔറംഗസീബിനെ സംസ്‌കരിച്ചിട്ട് 400 വര്‍ഷം കഴിഞ്ഞുവെന്നും അദ്ദേഹത്തെ മറക്കാനും റൗത്ത് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഔറംഗസീബ് മൂലമാണോയെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ ആത്മഹത്യ ചെയ്യുന്നത് ബിജെപി കാരണമാണെന്നും അദ്ദേഹം ആരോപിച്ചു.
മുഗള്‍ ഭരണാധികാരി ക്രൂരകൃത്യങ്ങള്‍ ചെയ്തുവെങ്കില്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും റൗത്ത് ചോദിച്ചു. മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയും എന്‍സിപിയും അടങ്ങുന്ന മഹായുതി സഖ്യത്തെ നയിക്കുന്നത് ബിജെപിയാണ്.
'കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഔറംഗസീബിന്റേതിനേക്കള്‍ മോശമാണ് ബിജെപിയുടെ ഭരണകാലം,' റൗത്ത് പറഞ്ഞു.