
TMJ Daily
പാകിസ്ഥാനിൽ സ്ഫോടനം: 12 മരണം
11 Nov 2025 | 1 min Read
TMJ News Desk
പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ഇന്ന് ഉച്ചയോടെ പൊട്ടിത്തെറിച്ചത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് സംഭവം ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ദില്ലിയിലെ സ്ഫോടനത്തിന് സമാനമായ രീതിയിലാണ് ഇസ്ലാമാബാദിലും സ്ഫോടനം നടന്നിരിക്കുന്നത്. പ്രവൃത്തി ദിവസമായതുകൊണ്ട് കോടതി പരിസരത്ത് നിരവധി അഭിഭാഷകരും സാധാരണക്കാരും ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം ആറുകിലോമീറ്റർ ദൂരത്തോളം കേട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
#Daily
Leave a comment


