TMJ
searchnav-menu
post-thumbnail

TMJ Daily

ബ്ലിങ്കിറ്റിന്റെ പട്ടികയില്‍ ലാപ്‌ടോപ്പും; ഇനി 10 മിനിട്ടില്‍ ലഭിക്കും

10 Jan 2025   |   1 min Read
TMJ News Desk

ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ലാപ്‌ടോപ്പും മോണിറ്ററും പ്രിന്ററുകളും പോലുള്ള ഇലക്ട്രോണിക് ഇനങ്ങളും ഓര്‍ഡര്‍ ചെയ്ത് 10 മിനിട്ടിനുള്ളില്‍ ലഭ്യമാക്കും. ഡല്‍ഹി എന്‍സിആര്‍, പൂനെ, മുംബൈ, ബംഗളുരു, കൊല്‍ക്കത്ത, ലഖ്‌നൗ പോലുള്ള മെട്രോ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്.

'നിങ്ങള്‍ക്ക് ഇപ്പോള്‍ ലാപ്‌ടോപ്പുകള്‍, പ്രിന്ററുകള്‍ തുടങ്ങിയവ 10 മിനിട്ടില്‍ ഡെലിവറി ലഭിക്കുന്നു! ഞങ്ങളുടെ ഇലക്ട്രോണിക് ഇനങ്ങളുടെ നിര വികസിപ്പിക്കുന്നതനായി കൂടുതല്‍ ഉപയോഗ വസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുകയും ഈ വിഭാഗത്തിലെ പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ക്കുകയും ചെയ്യുന്നു,' സിഇഒ ആയ അല്‍ബിന്ദര്‍ ധിന്‍ദ്‌സ എക്‌സില്‍ പോസ്റ്റ് ചെയ്തു.

എച്ച്പിയില്‍ നിന്നുള്ള ലാപ്‌ടോപ്പുകളും ലെനോവ, സെബ്രോണിക്‌സ്, എംഎസ്‌ഐ എന്നിവയില്‍ നിന്നുള്ള മോണിറ്ററുകളും കാനോനില്‍ നിന്നും എച്ച്പിയില്‍ നിന്നുള്ള പ്രിന്ററുകളും ലഭിക്കും. പ്ലാറ്റ്‌ഫോമില്‍ താമസിയാതെ മറ്റ് ബ്രാന്‍ഡുകളേയും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തില്‍ പതിവായി പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് മൂലം മത്സരം വളരെക്കൂടുതലാണ്.

സെപ്‌റ്റോയുടെ പുതിയ സെപ്‌റ്റോ കഫെ ആപ്പുമായി മത്സരിക്കുന്നതിനായി സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ഈ ആപ്പ് ഭക്ഷണം അതിവേഗം വിതരണം ചെയ്യുന്നതിനായി ബ്രിസ്റ്റോ എന്ന പേരില്‍ പുതിയ ഭക്ഷണ വിതരണ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് സ്വിഗിയും 10 മിനിട്ടിനുള്ളില്‍ ഭക്ഷണം എത്തിക്കുന്ന ആപ്പ് ബോള്‍ട്ട് എന്ന പേരില്‍ അവതരിപ്പിച്ചിരുന്നു.

അതിവേഗം ആംബുലന്‍സ് ആവശ്യക്കാരില്‍ എത്തിക്കുന്ന സേവനവും ബ്ലിങ്കിറ്റ് ഗുരുഗ്രാമില്‍ ആരംഭിച്ചിരുന്നു.



#Daily
Leave a comment