
സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്കരിക്കും
കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തും. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗണസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആണ് പ്രതിഷേധം.
ഉദ്യോഗസ്ഥരുടെ ജോലിക്കൂടുതൽ കാരണം തദ്ദേശതിരഞ്ഞെടുപ്പിന്റെ സപ്ലിമെന്ററി വോട്ടർപട്ടിക സംസ്ഥാന കമ്മിഷന് നിശ്ചയിച്ച സമയത്ത് പ്രസിദ്ധീകരിക്കാനായില്ല കൂടാതെ നാമനിർദേശപത്രിക നൽകിയവരുടെ കണക്കും സമയത്ത് ലഭിക്കുന്നില്ല. സമയം നീട്ടി നൽകാൻ രാഷ്ട്രീയ പാർട്ടികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കേരളത്തിന് പുറമെ രാജസ്ഥാനിലും ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തിരുന്നു. കൂടാതെ കൊൽക്കത്തയിൽ രണ്ട് ബിഎൽഒ-മാർ ആത്മഹത്യ ചെയ്യുകയും ഒരാൾ ജോലിക്കിടെ തളർന്ന് വീഴുകയും ചെയ്തിരുന്നു.


