TMJ
searchnav-menu
post-thumbnail

TMJ Daily

വിമാനങ്ങൾക്ക് ബോംബ് ഭീഷണി; സംശയിക്കപ്പെടുന്നയാൾ പിടിയിൽ  

29 Oct 2024   |   1 min Read
TMJ News Desk

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാനങ്ങളിലും ഹോട്ടലുകളിലും ബോംബ് ഭീഷണി സന്ദേശങ്ങൾ നൽകി രാജ്യമാകെ പരിഭ്രാന്തി സൃഷ്ടിച്ചതിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന വ്യക്തിയെ മഹാരാഷ്ട്ര പൊലീസ് നാഗ്പൂരിൽ നിന്നും ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. ഭീകരവാദത്തെ കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുള്ള ജഗദീഷ് ഉയികെയാണ് പിടിയിലായത്. മറ്റൊരു കേസിൽ 2021 ൽ അറസ്റ്റിലായ വ്യക്തിയാണ് ഇദ്ദേഹം.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശ്വേത ഖേദ്കറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഉയികെയെ ഭീഷണി സന്ദേശങ്ങൾ അയച്ച ഇമെയിലുകളുമായി ബന്ധിപ്പിക്കുന്ന വിശദമായ വിവരങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ്, റെയിൽവേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എയർലൈൻ ഓഫീസുകൾ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഉയികെ ഇമെയിലുകൾ അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തനിക്ക് ലഭ്യമായ രഹസ്യ ഭീകരവാദ കോഡിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉയികെ ഇമെയിൽ അയച്ചതിനെത്തുടർന്ന് നാഗ്പൂർ പോലീസ് തിങ്കളാഴ്ച ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിക്ക് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചു.

തീവ്രവാദ ഭീഷണികളെക്കുറിച്ചുള്ള തന്റെ അറിവ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  ഒക്ടോബർ 26 വരെയുള്ള 13 ദിവസത്തിനുള്ളിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നടത്തുന്ന 300 ലധികം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചു.



#Daily
Leave a comment