പെരുമാൾ മുരുകൻ ബുക്കർ സാധ്യതാ പട്ടികയിൽ
2023 ലെ ഇന്റർ നാഷണൽ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റ് പുറത്ത് വിട്ടു. 13 പുസ്തകങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ എഴുത്തുകാരൻ പെരുമാൾ മുരുകന്റെ പൈർ (പൂക്കുളി) എന്ന പുസ്തകവും ലിസ്റ്റിൽ ഇടം നേടി. 1980കളിലെ തമിഴ്നാട്ടിലെ ഗ്രാമീണ ജീവിതം പശ്ചാത്തലമാക്കി പെരുമാൾ മുരുകൻ എഴുതിയ നോവൽ സാമൂഹിക വിവേചനത്തിനെതിരെ ശബ്ദമുയർത്തുന്നതാണ്. അനിരുദ്ധൻ വാസുദേവനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
ബൾഗേറിയൻ, കാറ്റലൻ, തമിഴ് എന്നീ ഭാഷകൾ ആദ്യമായി ബുക്കറിന്റെ ലോങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു എന്നതാണ് ലോങ് ലിസ്റ്റിന്റെ സവിശേഷത. ആഫ്രിക്ക,യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കൃതികളാണ് ലിസ്റ്റിലുള്ള മറ്റുള്ള മറ്റു കൃതികൾ. 11 ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത പുസ്തകങ്ങളും ലിസ്റ്റിൽ ഉൾപ്പെടുന്നു.
മുൻപ് ബുക്കർ നേടിയ ഫ്രഞ്ച്-മൊറോക്കൻ നോവലിസ്റ്റ് ലെയ്ല സ്ലിമാനിയാണ് വിധികർത്താക്കളുടെ സമിതിയുടെ അധ്യക്ഷൻ. പാനലിൽ യുക്രേനിയനിൽ നിന്നുള്ള പ്രമുഖ സാഹിത്യ വിവർത്തകരിൽ ഒരാളായ യുലീം ബ്ലാക്കർ, മലേഷ്യൻ നോവലിസ്റ്റായ ടാൻ ട്വാൻ എങ്, ന്യൂയോർക്കറിലെ എഴുത്തുകാരനും നിരൂപകനുമായ പരുൾ സെഹ്ഗൽ ,ഫൈനാൻഷ്യൽ ടൈംസിന്റെ ലിറ്റററി എഡിറ്റർ ഫ്രെഡറിക് സ്റ്റുഡ്മാൻ എന്നിവരടങ്ങുന്നതാണ് പുരസ്‌ക്കാര നിർണയ സമിതി.
ലിസ്റ്റിലുൾപ്പെട്ട മറ്റു കൃതികൾ
നയൻത്ത് ബിൽഡിങ് - സൊൗ ജിങ്സ
എ സിസ്റ്റം സോ മാഗ്‌നിഫിസന്റ് ഇറ്റ് ഇസ് ബ്ലൈൻഡിങ് - അമാൻഡ സ്വെൻസൺ
സ്റ്റിൽ ബോൺ - ഗ്വാഡലുപ്പെ നെറ്റെൽ
പൈർ (പൂക്കുളി) - പെരുമാൾ മുരുഗൻ
വൈൽ വീ വേർ ഡ്രീമിങ് - ക്ലെമെൻസ് മെയെർ
ദ ബെർത്ത്ഡെ പാർട്ടി - ലോആങ് മവുന്യീർ
ജിമി ഹെൻഡ്രിക്സ് ലിവ് ഇൻ ല്വിവ് - ആന്ദ്രേവ് കുർകോവ്
ഈസ് മദർ ഡെഡ് - വിഗ്ദിസ് യോർത്ത്
സ്റ്റാൻഡിങ് ഹെവി - ഗുവാസ്
ടൈം ഷെൽട്ടർ - ഗ്യോർഗി ഗോസ്പോദിനോവ്
ദ ഗോസ്പൽ അക്കോഡിങ് ടു ദ ന്യു വേൾഡ് - മാരീസ് കോൻദ
വെയ്ൽ - ചോങ് മ്യോങ്-ക്വാൻ
ബൗൾഡർ - എവ ബൽത്തസാർ