
ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു
റിങ്ങിലെ ബിഗ് ജോര്‍ജ് എന്നറിയപ്പെട്ടിരുന്ന ഹെവിവെയ്റ്റ് ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു.
1968ല്‍ ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ട്. 21 വര്‍ഷത്തെ ഇടവേളയില്‍ രണ്ട് തവണ ലോക ഹെവിവെയ്റ്റ് കിരീടം നേടി. ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ചാമ്പ്യന്‍ എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. 45ാം വയസ്സില്‍ രണ്ടാമത്തെ കിരീടം നേടി.
1974ല്‍ പ്രസിദ്ധമായ വനത്തിലെ ഗര്‍ജ്ജനം എന്നറിയപ്പെടുന്ന പോരാട്ടത്തില്‍ മുഹമ്മദ് അലിയോട് പരാജയപ്പെട്ടു. എന്നാല്‍, ഫോര്‍മാന്റെ കരിയറില്‍ 68 നോക്കൗട്ടുകള്‍ അടക്കം 76 വിജയങ്ങള്‍ ഉണ്ട്. മുഹമ്മദ് അലിയുടെ ഇരട്ടിയോളം വിജയങ്ങള്‍ അദ്ദേഹം നേടി. 1997ല്‍ വിരമിച്ചു.
1949ല്‍ ടെക്‌സാസില്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ പഠനം പകുതി വഴിയില്‍ നിര്‍ത്തി തെരുവ് കൊള്ളയിലേക്ക് തിരിഞ്ഞു. എന്നാല്‍, പിന്നീട് ചരിത്രം അദ്ദേഹത്തെ ബോക്‌സിങ് റിങ്ങിലേക്ക് തിരിച്ചുവിട്ടു.
1968ലെ മെക്‌സികോ ഒളിമ്പിക്‌സില്‍ ഫോര്‍മാന്‍ ഹെവിവെയ്റ്റ് സ്വര്‍ണം നേടുമ്പോള്‍ 19 വയസ്സ് ആയിരുന്നു പ്രായം. തുടര്‍ച്ചയായി 37 വിജയങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ കരിയറില്‍ ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.


