
ബ്രാഡ് പിറ്റ് കുടുംബത്തിന് മുകളില്‍ കരിയറിനെ സ്ഥാപിച്ചു: ആഞ്ജലീന ജോളി
കഴിഞ്ഞ മാസം നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഹോളിവുഡ് താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലെ നിയമപോരാട്ട രേഖകളിലെ വിവരങ്ങള്‍ പുറത്ത്. ആഞ്ജലീന സമര്‍പ്പിച്ച രേഖകളില്‍ ബ്രാഡ് പിറ്റിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
തങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മുകളില്‍ തന്റെ കരിയര്‍ ബ്രാഡ് പിറ്റ് സ്ഥാപിച്ചുവെന്ന് ആഞ്ജലീന ആരോപിച്ചു. വര്‍ഷങ്ങളോളം ആ ഭാരം താന്‍ തന്റെ ചുമലില്‍ താങ്ങിയെന്ന് ആഞ്ജലീന പറയുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അനാവശ്യമായ വേദനാജനകമായ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നും അതിന്റെ ആകെത്തുക വലുതാണെന്നും അവര്‍ പറയുന്നു.
ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡനവും ആഞ്ജലീന ആരോപിച്ചിരുന്നു. ഇന്‍ടച്ച് വീക്ക്‌ലിയാണ് രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. എങ്കിലും ഇരുവരും തമ്മിലെ ഒരു കേസ് കൂടി തീര്‍പ്പാക്കാനുണ്ട്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈനറി ബ്രാഡ് പിറ്റിന്റെ അനുമതിയില്ലാതെ ആഞ്ജലീന സ്വന്തം ഓഹരികള്‍ വിറ്റുവെന്നതാണ് ആരോപണം. പകുതി വീതം ഓഹരികളാണ് ഇരുവര്‍ക്കുമുള്ളത്.