TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രിട്ടീഷ് സൈനികര്‍ നിരായുധരായ കുട്ടികളെ വധിച്ചുവെന്ന് വെളിപ്പെടുത്തല്‍

12 May 2025   |   1 min Read
TMJ News Desk

റാഖിലും അഫ്ഗാനിസ്ഥാനിലും ബ്രിട്ടീഷ് സൈനികര്‍ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി സഹപ്രവര്‍ത്തകര്‍. യുകെ സ്‌പെഷ്യല്‍ ഫോഴ്‌സസിലെ മുന്‍ അംഗങ്ങളാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതാദ്യമായിട്ടാണ് യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ക്രൂരതകള്‍ പൊതുജനമധ്യത്തില്‍ വിവരിക്കപ്പെടുന്നത്. നിരായുധരായി ഉറങ്ങുന്നവരെയും കൈവിലങ്ങുവച്ച തടവുകാരേയും ബ്രിട്ടീഷ് സൈനികര്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ കുട്ടികള്‍ അടക്കം ഉണ്ട്.

ഒരു ആണ്‍കുട്ടിയെ വിലങ്ങണിയിച്ച്, വെടിവച്ചു കൊന്നുവെന്ന് അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച ഒരു മുന്‍ അംഗം പറഞ്ഞു. ബിബിസിയുടെ പനോരമ എന്ന പരിപാടിയിലാണ് വെളിപ്പെടുത്തല്‍. അവനൊരു കുഞ്ഞാണെന്നത് വ്യക്തമാണെന്നും യുദ്ധം ചെയ്യാനുള്ള പ്രായം പോലുമായിട്ടില്ലെന്നും ഈ അംഗം പറഞ്ഞു.

തടവുകാരെ കൊല്ലുന്നത് പതിവായിരുന്നു. അവര്‍ ആരെയെങ്കിലും തിരഞ്ഞുപിടിക്കും, കൈവിലങ്ങ് അണിയിക്കും, എന്നിട്ട് വെടിവയ്ക്കും എന്ന് ഈ അംഗം പറഞ്ഞു.

ഒരു ദശാബ്ദത്തോളം ബ്രിട്ടീഷ് സൈനികര്‍ നടത്തിയ യുദ്ധക്കുറ്റങ്ങളാണ് പുറത്ത് വന്നത്. നിലവില്‍ മൂന്ന് വര്‍ഷമായി ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്.

റോയല്‍ നേവിയുടെ പ്രത്യേക വിഭാഗമായ എസ്ബിഎസിന് എതിരെയും ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരായുധരായവരേയും പരിക്കേറ്റവരേയും ഈ സൈനിക വിഭാഗം വധിച്ചു.

ജനക്കൂട്ട മാനസികാവസ്ഥയാണ് ചില ട്രൂപ്പുകള്‍ക്ക് ഉണ്ടായിരുന്നത്. ഓപ്പറേഷനുകളുടെ പെരുമാറ്റം പൈശാചികം ആണെന്നും ഒരു മുന്‍ അംഗം വെളിപ്പെടുത്തി.



 

#Daily
Leave a comment