
ഡല്‍ഹിയില്‍ ബ്രിട്ടീഷുകാരി ബലാല്‍സംഗത്തിന് ഇരയായി
ഡല്‍ഹിയില്‍ ഒരു ബ്രിട്ടീഷുകാരി ഹോട്ടലില്‍ ബലാല്‍സംഗത്തിന് ഇരയായി. ഇന്നലെ നടന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രിട്ടീഷുകാരി പ്രതികളില്‍ ഒരാളെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതാണ്. 24 വയസ്സുള്ള ഈ ഡല്‍ഹിക്കാരനെ സന്ദര്‍ശിക്കാന്‍ ഗോവയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയാണ് ബ്രിട്ടീഷുകാരി.
ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് ഹൗസ്‌കീപ്പിങ് സ്റ്റാഫ് പീഡിപ്പിച്ചുവെന്നും ബ്രിട്ടീഷുകാരി മൊഴി നല്‍കി. പിന്നീട്, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് ഈ വനിതയെ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാല്‍സംഗം ചെയ്തു.
ബ്രിട്ടീഷുകാരി ഒന്നര മാസം മുമ്പാണ് പ്രതിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നത്. ഇരുവരും പതിവായി ചാറ്റ് ചെയ്യാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍ വച്ച് കണ്ടുമുട്ടാമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഗോവയില്‍ നിന്നും ഡല്‍ഹിയില്‍ ബ്രിട്ടീഷുകാരി എത്തിയതും മഹിപാല്‍പൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തതും. ഇവരെ കാണാനെത്തിയ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.