TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രോങ്കൈറ്റിസ്: ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

15 Feb 2025   |   1 min Read
TMJ News Desk

ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ഗെമേലി പോളിക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധിതനാണ് അദ്ദേഹം. 88 വയസ്സുള്ള പോപ്പിന് അടുത്തിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. അതുകാരണം തന്റെ പ്രസംഗം വായിക്കാന്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്ന സംഭവം ഉണ്ടായിരുന്നു.

തനിക്ക് ബ്രോങ്കൈറ്റിസ് ഉള്ളതിനാല്‍ വായിക്കാന്‍ കഴിയുന്നില്ലെന്നും അടുത്ത തവണ വായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് അദ്ദേഹത്തിന് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചത്. എന്നാല്‍, അദ്ദേഹം തന്റെ ജോലികള്‍ തുടര്‍ന്നു. വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയായ കാസ സാന്റാ മാര്‍ത്തയില്‍ സന്ദര്‍ശകരെ സ്വീകരിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന് മുമ്പും ബ്രോങ്കൈറ്റിസ് ബാധിച്ചിട്ടുണ്ട്. ഇതടക്കം ദീര്‍ഘകാലമായി അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അടുത്തകാലത്തായി അദ്ദേഹം നടക്കാന്‍ വാക്കര്‍ ഉപയോഗിക്കുന്നുണ്ട്. നടത്തത്തിന് ഇടയില്‍ രണ്ട് തവണ അദ്ദേഹം വീണ് കൈക്കും താടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


#Daily
Leave a comment